SHARE

ഒരു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടാനൊരുങ്ങുകയാണ് സൂപ്പർതാരം ആര്യൻ റോബൻ. സീസണിവസാനത്തോടെ ജർമനി വിടുമെന്ന് പ്രഖ്യാപിച്ച റോബനെ തേടി ഇതിനകം തന്നെ ഒട്ടേറെ വാ​ഗ്ദാനങ്ങൾ ലഭിച്ചുകഴിഞ്ഞു

എന്നാൽ ബയേൺ വിടുന്നതിന് പിന്നാലെ ഫുട്ബോളിൽ നിന്ന് തന്നെ വിരമിക്കാൻ സാധ്യതയുണ്ടെന്ന് റോബൻ തന്നെ കഴിഞ്ഞ ദിവസം അറിയിച്ചു. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത് കളി നിർത്തുക എന്നതാണ്, എന്റെ മുന്നിൽ അതും ഒരു സാധ്യതയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല, ഒന്നുരണ്ടാഴ്ചയ്ക്കകം എല്ലാം വ്യക്തമാകും, പത്രസമ്മേളനത്തിൽ റോബൻ പറഞ്ഞു

നിരന്തരമേൽക്കുന്ന പരിക്കുകളാണ് റോബനെ ഇത്തരത്തിലൊരു ആലോചനയിലേക്ക് നയിക്കുന്നത്. കഴിഞ്ഞ കുറച്ചു സീസണുകളിലായ പരിക്കിനെത്തുടർന്ന് റോബന് ഒട്ടേറെ മത്സരങ്ങൾ നഷ്ടമായി. ഈ സീസണിലും ഇതിന് മാറ്റമില്ല. കാൽവണ്ണയ്ക്കേറ്റ പരിക്കിൽ നിന്ന് മോചിതനായി റോബൻ കഴിഞ്ഞ ദിവസമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.