SHARE

ഡച്ച് സൂപ്പര്‍ താരം ആര്യന്‍ റോബന്‍ അടുത്ത സീസണിലും ബയേണ്‍ മ്യൂണിക്കില്‍ കളിക്കും. ജര്‍മ്മന്‍ ക്ലബുമായി താരം ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി. നേരത്തെ ഫ്രാങ്ക് റിബറിയും റാഫിഞ്ഞയും ബയേണില്‍ അടുത്ത സീസണിലും തുടരാന്‍ തീരുമാനിച്ചിരുന്നു.

-Advertisement-

2009ലാണ് റോബന്‍ റയല്‍ മഡ്രിഡില്‍ നിന്ന് ബയേണിലെത്തുന്നത്. ക്ലബിനൊപ്പം ഏഴ് ബുണ്ടസ് ലിഗ കിരീടങ്ങള്‍ റോബന്‍ സ്വന്തമാക്കി. നാലു ജര്‍മ്മന്‍ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ആകെ 189 മത്സരങ്ങള്‍ ജര്‍മ്മന്‍ ക്ലബില്‍ കളിച്ച റോബന്‍ 95 ഗോളുകള്‍ നേടി.

ചെല്‍സി, പി എസ് വി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ഈ 34 കാരന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. നെതര്‍ലന്‍ഡിന് വേണ്ടി 96 മത്സരങ്ങളില്‍ 37 ഗോളുകള്‍ എതിര്‍ വലയിലാക്കിയിട്ടുണ്ട് റോബന്‍.