SHARE

ബെം​ഗളുരു എഫ്.സിയുടെ ഐ.എസ്.എൽ പ്ലേ ഓഫ് മത്സരം കാണാനെത്തിയ മുൻ പരിശീലകൻ ആൽബെർട്ട് റോക്ക എ.ഐ.എഫ്.എഫ് ഉന്നതനുമായി അനൗദ്യോ​ഗിക കൂടിക്കാഴ്ച് നടത്തി. കഴിഞ്ഞ ​ദിവസം ബെം​ഗളുരുവിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതോടെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി റോക്ക എത്തിയേക്കുമെന്ന ആഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചു

ഏഷ്യാ കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായതോടെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞു. പകരക്കാരനായി ഉയർന്ന് കേൾക്കുന്ന പേര് റോക്കയുടേത് തന്നെയാണ്. ഇതിനിടയിൽ ഇതിഹാസ പരിശീലകൻ സ്വെൻ ​ഗെരാൻ എറിക്സനും ഇന്ത്യൻ ടീമിൽ താൽപര്യം പ്രകടിപ്പിച്ചരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോട് കൂടി മാത്രമെ ഇക്കാര്യത്തിൽ തീരുമാനമാകുയെന്നാണ് നേരത്തെ ഐ.ഐ.എഫ്.എഫ്. അറിയിച്ചത്.

ഇതിനിടയിലാണ് ഫെഡറേഷൻ ഉന്നതനുമായി റോക്ക കൂടിക്കാഴ്ച നടത്തിയെന്ന് വാർത്ത വന്നത്. എന്നാൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് റോക്കയെ കാണുകയായിരുന്നെന്നും, പരസ്പരം അഭിവാദ്യം ചെയ്തെന്നും മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചർച്ച് നടന്നിട്ടില്ലെന്നുമാണ് ഇദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ബാഴ്സലോണയുടെ മുൻ സഹപരിശീലകൻ കൂടിയാണ് സ്പെയിൻ സ്വ​ദേശിയായ റോക്ക. 2016-ൽ ബെം​ഗളുരുവിനൊപ്പം ചേർന്ന് റോക്കയുടെ കീഴിലായിരുന്നു ക്ലബ് എ.എഫ്.സി കപ്പ് ഫൈനലിലെത്തിയത്. ടീമിന് ഫെഡറേഷൻ കപ്പ് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു റോക്ക