SHARE

റിയൽ മാഡ്രിഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന ബ്രസീലിയൻ യുവതാരം റോഡ്രിഗോ ഗോസ്, തനിക്ക് ഒരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനാവാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞു. “തന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. അദ്ദേഹം വലിയ കളിക്കാരനാണ്, അദ്ദേഹത്തോടൊപ്പം കളിക്കണമെന്നത് തന്റെ വലിയൊരു ആഗ്രമാണ് എന്നാൽ നിർഭാഗ്യവശാൽ ഞാൻ മാഡ്രിഡിൽ എത്തുന്നതിന് മുമ്പ് റൊണാൾഡോ ക്ലബ് വിട്ടു.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം, ടീമിന് വേണ്ടി റൊണാൾഡോ ചെയ്തത് മറ്റാർക്കും എത്തിപിടിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. റൊണാൾഡോയെ പോലെയുള്ള താരത്തിന് പകരക്കാരനാവാൻ താൻ താൽപര്യപ്പെടുന്നില്ലന്ന് റോഡ്രിഗോ ഗോസ് വ്യക്തമാക്കി. തന്റെ അഭിപ്രായത്തിൽ മികച്ച താരം നെയ്മറാണെന്നും പരിക്കുകളാണ് താരത്തെ വേട്ടയാടുന്നതെന്നും യുവതാരം കുട്ടിചേർത്തു.

റിയൽ മാഡ്രിഡിൽ നടത്തിയ മികച്ച പ്രകടനം റോഡ്രിഗോയ്ക്ക് ബ്രസീൽ ദേശീയ ടീമിലേക്കുള്ള വഴി തുറന്നു.അർജന്റീനയ്ക്കും ദക്ഷിണ കൊറിയ ക്കുമെതിരായ അടുത്ത രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ ടിറ്റെ 18 വയസ്സ് മാത്രമുള്ള യുവതാരത്തെയും ഉൾപ്പെടുത്തിയിരുന്നു. ബ്രസീൽ ടീമിന്റെ ഭാവി വാഗ്ദാനമായിട്ടാണ് റോഡ്രിഗോയെ കണക്കാകുന്നത്.