SHARE

സ്വിസർലാന്റ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ തിരികെ വരുന്നു അടുത്ത സീസണിൽ വിവിധ ടൂർണമെന്റുകളിൽ താരം മത്സരിക്കുമെന്ന് സ്വിറ്റസർലൻഡ് ദിനപ്പത്രമായ ടാഗെസാൻസെയ്ഗർ റിപ്പോർട്ട് ചെയ്യുന്നു.

20 തവണ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ട ഫെഡറർ അടുത്ത സീസണിലെ എ.ടി.പി ടൂർണമെന്റിലൂടെയാകും തിരിച്ചുവരവ് നടത്തുക. ഈ വരുന്ന ഓഗസ്റ്റിൽ ഫെഡറർക്ക് 41 വയസ്സ് തികയും.

കാൽമുട്ടിനേറ്റ പരിക്കുമൂലം ദീർഘനാളായി ഫെഡറർ ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് തവണയാണ് ഫെഡറർ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

അഞ്ചോ ആറോ ആഴ്ചകൊണ്ട് പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാൻ സാധിക്കുമെന്ന് ഫെഡറർ പറഞ്ഞു. സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ലേവർ കപ്പിലൂടെ തിരിച്ചുവരാനാണ് ഫെഡറർ ശ്രമിക്കുന്നത്.