SHARE

ഏകദിന ക്രിക്കറ്റിൽ 21-ാം സെഞ്ച്വറി കുറിച്ച് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിലാണ് രോഹിത്തിന്റെ സെഞ്ച്വറി. ഈ പരമ്പരയിലെ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

13 ഫോറുകളും ഒരു സിക്സുമടക്കം 96പന്തിൽ നിന്നാണ് മുംബൈയിൽ ബ്രോബോൺ സ്റ്റേഡിയത്തിൽ രോഹിത് സെഞ്ച്വറി പൂർത്തിയാക്കിയത്. ഫാബിയൻ അലെന്റെ ബോൾ ബൗണ്ടറിയിലേക്ക് പായിച്ചായിരുന്നു ഹിറ്റ്മാന്റെ സെഞ്ച്വറി. തുടർച്ചയായി ഒമ്പതാം ഏകദിന പര്യടനത്തിലാണ് ഇതോടെ രോഹിത് സെഞ്ച്വറി നേടുന്നത്.

സെഞ്ച്വറി തികച്ച രോഹിത്തിനൊപ്പം അർധസെഞ്ച്വറിയുമായി അമ്പാട്ടി റായിഡുവും പുറത്താകാതെ ക്രീസിലുണ്ട്. മത്സരം 35 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 എന്ന നിലയിലാണ്. ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരാണ് പുറത്തായത്.