SHARE

നെതര്‍ലന്‍ഡിനെതിരെ നടന്ന പരമ്പരയിലൂടെ അന്താരാഷ്ട ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയതിന്റെ ആവേശത്തിലാണ് നേപ്പാള്‍. ആദ്യ മത്സരത്തില്‍ ഡച്ചു പടയോട് പരാജയപ്പെട്ട നേപ്പാള്‍ രണ്ടാം ഏകദിനം ജയിച്ച് ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ ജയവും നേടിയിരുന്നു. മത്സരത്തില്‍ 15കാരനായ നേപ്പാള്‍ താരം രോഹിത് കുമാര്‍ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു.

അന്താരാഷ്ട്ര ഏകദിനം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി മാറിയ രോഹിത് കുമാറിന് പക്ഷ, നെതര്‍ലന്‍ഡിനെതിരെ ബാറ്റിംഗില്‍ തിളങ്ങാനായില്ല. 15 പന്തു നേരിട്ട് 6 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. എന്നാല്‍ ഫീല്‍ഡിംഗിനിടെ ഒറ്റക്കയില്‍ കിടിലനൊരു ക്യാച്ചെടുത്താണ് താരം ആരാധകരുടെ കയ്യടി നേടിയത്. നെതര്‍ലന്‍ഡ് താരം ബെന്‍ കൂപ്പറിന്റെ ക്യാച്ചാണ് രോഹിത് കുമാര്‍ അനായാസം ഒറ്റക്കൈ കൊണ്ട് പിടിച്ചെടുത്തത്.

-Advertisement-

നേപ്പാള്‍ നിരയിലെ ഇടംകയ്യന്‍ മീഡിയം പേസര്‍ ലളിത് ഭണ്ഡാരി എറിഞ്ഞ എട്ടാം ഓവറിലാണ് കൂപ്പര്‍ ഉയര്‍ത്തിയടിച്ച് പന്ത് രോഹിത് കുമാര്‍ കൈപ്പിടിയിലൊതുക്കിയത്. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ 1 റണ്‍സിനാണ് നേപ്പാള്‍ വിജയിച്ചത്.