SHARE

ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത് രോഹിത് ശർമ ഇല്ലാതെയാണ്. രോഹിത് ഇല്ലാത്ത സാഹചര്യത്തിൽ കീറോൺ പൊള്ളാർഡാണ് മുംബൈ നായകൻ.

ഐ.പി.എല്ലിൽ പതിനൊന്ന് വർഷത്തിനിടെ ആദ്യമായാണ് രോഹിത് ഒരു മത്സരം കളിക്കാതിരിക്കുന്നത്. ഡെക്കാൻ ചാർജേഴ്സിൽ കളിക്കുമ്പോൾ 2008 മെയിലാണ് രോഹിത് ഇതിനുമുമ്പ് ഒരു ഐ.പി.എൽ മത്സരം കളിക്കാതിരിക്കുന്നത്. തുടർന്ന് ഡെക്കാൻ വിട്ട രോഹിത് 2011-ൽ മുംബൈയിലെത്തി. തുടർന്ന് ഇന്ന് ആദ്യമായി പുറത്തിരിക്കുന്നതുവരെ മുംബൈയുടെ നെടുംതൂണാണ് രോഹിത്.

ഇന്നലെ പരിശീലനത്തിനിടെ വലതുകാലിന്റെ പേശിയിലുണ്ടായ കോച്ചിപ്പിടുത്തത്തെത്തുടർന്നാണ് രോഹിതിന് ഇന്ന് വിശ്രമം അനുവദിച്ചത്. രോഹിതിന് പകരമായി സിദ്ധാർഥ് ലാഡാണ് ടീമിൽ ഇടം പിടിച്ചത്.