SHARE

ഇക്കുറി ഐ.പി.എല്ലിന് എത്തിയ മുംബൈ ഇന്ത്യൻസിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടി സൂപ്പർതാരം ലെസിത് മലിം​ഗയുടെ അഭാവമായിരുന്നു. ഐ.പി.എൽ തുടങ്ങുന്നതിന് തൊട്ടുമമ്പാണ് വ്യക്തിപരമായ കാരണങ്ങളാൽ ഐ.പി.എല്ലിൽ ഇല്ലെന്ന് മലിം​ഗ അറിയിച്ചത്. മലിം​ഗയക്ക് പകരക്കാരനായി ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസനെയാണ് മുംബൈ കൊണ്ടുവന്നത്.

മലിം​ഗയെപ്പോല ഏറെ അനുഭവസമ്പത്തുള്ള താരത്തിന് പകരനാകാൻ പാറ്റിൻസന് സാധിക്കുമോയെന്ന് ആരാധകർക്ക് ആശങ്കയുണ്ട്. എന്നാൽ ഇതിനിടെ പാറ്റിൻസനെ തിരഞ്ഞെടുത്തത് നായകൻ രോഹിത് ശർമയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ മഹേള ജയവർദ്ധനെ.

സത്യം പറഞ്ഞാൽ, മലിം​ഗയ്ക്ക് പകരക്കാരനെ കണ്ടെത്താൻ പ്രയാസമായിരുന്നു, കാരണം അപ്പോൾ വളരെ കുറച്ച് താരങ്ങളെ മാത്രമെ ലഭ്യമായിരുന്നുള്ളു, എന്നാൽ രോഹിതാണ് ഇതിൽ നിന്ന് പാറ്റിൻസനെ കണ്ടെത്തിയത്, പത്രസമ്മേളനത്തിൽ ജയവർദ്ധനെ പറഞ്ഞു. മലിം​ഗയ്ക്ക് പകരമായെത്തി പാറ്റിൻസൻ തങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും, വളരെ വേ​ഗം തന്നെ ടീമുമായി ചേരുകയും ട്രെന്റ് ബോൾട്ടിനോടും ജസ്പ്രിത് ബുംറയോടുമൊപ്പം മികച്ച കൂട്ടകെട്ടുണ്ടാക്കുകയും ചെയ്തെന്നും ജയർവർദ്ധനെ പറഞ്ഞു