SHARE

രോഹിത് ശർമ്മയുടെ ഗ്രൗണ്ടിലെ ശാന്തമായ സമീപനങ്ങൾ ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫറുടേതിന് സമാനമാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഇർഫാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രോഹിതും, ജാഫറും നല്ല ശാന്തതയോടെ ഒത്തിരി സമയമെടുത്ത് കളിക്കുന്ന താരങ്ങളാണെന്ന് ഇർഫാൻ പറയുന്നു‌‌. ജാഫർ ഓടുന്നത് വളരെ ശാന്തതയോടെയാണെന്നും ബാറ്റ് ചെയ്യുന്നത് ഒത്തിരി സമയമെടുത്താണെന്നും പറയുന്ന ഇർഫാൻ, ജാഫറിന്റെ ഇത്തരം രീതികൾ കാണുന്ന മറ്റുള്ളവർക്ക് അദ്ദേഹം എന്താണ് കഷ്ടപ്പെടാതെ കളിക്കുന്നതെന്ന് തോന്നാമെന്നും കൂട്ടിച്ചേർത്തു.

-Advertisement-

രോഹിതും ഇതേ പോലെ തന്നെയാണെന്നാണ് ഇർഫാന്റെ പക്ഷം. പുറത്ത് നിന്ന് നോക്കുന്നവർക്ക് രോഹിത് കുറച്ച് കൂടി അധ്വാനിച്ച് കളിക്കണമെന്ന് തോന്നാമെന്നും എന്നാൽ രോഹിത് സത്യത്തിൽ കഠിനമായി അധ്വാനിക്കുന്ന താരമാണെന്നും ഇർഫാൻ വ്യക്തമാക്കുന്നു.