SHARE

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരം 90 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്നലെ ഇൻഡോറിൽ നടന്ന ഈ മത്സരവും ജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇതോടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും മുന്നേറി.

കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയതെങ്കിലും ഒരു ഘട്ടത്തിൽ കീവിസ് ശ്കതമായ നിലയിലായിരുന്നു. എന്നാൽ ഷർദുൽ ഠാക്കൂറിന്റെ പ്രകടനമാണ് കളി ഇന്ത്യയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തിച്ചത്. ആറ് ഓവർ എറിഞ്ഞ ഷർദുൽ 45 റൺസ് വഴങ്ങിയെങ്കിലും ഡാരിൽ മിച്ചൽ, ടോം ലാഥം, ​ഗ്ലെൻ ഫിലിപ്പ്സ് എന്നിവരുട നിർണായക വിക്കറ്റുകൾ പിഴുതു. മത്സരശേഷമുള്ള സംസാരിച്ച ക്യാപ്റ്റൻ രോഹിത് ശർമ ഷർദുലിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി.

ഞങ്ങൾ വളരെ നന്നായി ബൗൾ ചെയ്തു, ഞങ്ങളുടെ പദ്ധതികളിൽ തന്നെ ഉറച്ചുനിന്നുള്ള പ്രകടനമായിരുന്നു അത്, പിന്നെ ഷർദുൽ, ഇത്തരം പ്രകടനം അദ്ദേഹം കുറച്ചുനാളുകളായി പുറത്തെടുക്കന്നതാണ്, ടീമിലെ സഹതാരങ്ങൾ ഷർദുലിനെ മാന്ത്രികനെന്നാണ് വിളിക്കുന്നത്, ഇവിടെ ഷർദുൽ ഒരിക്കൽ കൂടി തന്റെ മികവ് ആവർത്തിച്ചു, കൂടുതൽ മത്സരങ്ങൾ ഷർദുലിന് കളിക്കാൻ കഴിയണം, രോഹിത് പറഞ്ഞു.