SHARE

സ്പെയിനിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീ​ഗായ ലാ ലി​ഗയുടെ ഇന്ത്യൻ അംബാസിഡറായി രോഹിത് ശർമയെ നിയമിച്ചു. ലാ ലി​ഗയുടെ സമൂഹമാധ്യമ പേജുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകന്റെ പുതിയ ദൗത്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രഖ്യാപനം വരാനിരിക്കുന്നുണ്ടെന്ന് ലാ ലി​ഗ ഫെയ്സ്ബുക്ക് പേജുകളിലും മറ്റും അറിയിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബുകളുമായോ മറ്റോ ഉള്ള സഹകരണമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രോഹിത്തിനെ ലീ​ഗ് അംബാസിഡറാക്കിയുള്ള പ്രഖ്യാപനം ആരാധകരിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

അതേസമയം രോഹതിനെ അംബാസിഡറാക്കിയതിനെതിരെ ചില വിമർശനങ്ങളും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. ഫുട്ബോൾ ലീ​ഗ് പ്രോൽസാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് താരത്തെ മുന്നിൽ നിർത്തേണ്ട കാര്യമുണ്ടോ എന്നാണ് പ്രധാന വിമർശനം.