SHARE

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 100 സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ. സിഡ്നിയിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസീസ് സ്പിന്നർ നഥാൻ ലിയോണെ സ്റ്റെപ്പൗട്ട് ചെയ്ത് അതിർത്തി വരയ്ക്ക് മുകളിലൂടെ പറത്തിയായിരുന്നു ഓസ്ട്രേലിയക്കെതിരെ 100 സിക്സറുകൾ നേടുന്ന ആദ്യ കളികാരനായി രോഹിത് മാറിയത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമ്മാറ്റുകളിൽ (ടെസ്റ്റ്, ഏകദിനം, ടി20) നിന്നുമായാണ് രോഹിത് ഓസ്ട്രേലിയക്കെതിരെ 100 സിക്സറുകൾ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഏകദിന ടീം നായകൻ ഓയിൻ മോർഗനാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കൂടുതൽ സിക്സറുകൾ നേടിയ കളികാരിൽ രണ്ടാമത്. ഓസീസിനെതിരെ കളിക്കുമ്പോൾ 63 തവണയാണ് അദ്ദേഹം അതിർത്തിവരയ്ക്ക് മുകളിലൂടെ പന്തു പറത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കൂടുതൽ സിക്സറുകൾ നേടിയ ആദ്യ 5 ബാറ്റ്സ്മാന്മാർ ഇങ്ങനെ,

  1. രോഹിത് ശർമ്മ – 100*
  2. ഓയിൻ മോർഗൻ – 63*
  3. ബ്രണ്ടൻ മക്കല്ലം – 61
  4. സച്ചിൻ ടെണ്ടുൽക്കർ – 60
  5. എം എസ് ധോണി – 60.