SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. ഓസീസിനെതിരേ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് കടക്കുന്നവരില്‍ ഒന്നാമനായിരിക്കുകയാണ് രോഹിത്. 37 ഇന്നിംഗ്‌സില്‍ നിന്നുമാണ് ഓപ്പണറുടെ നേട്ടം. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് ഇക്കാര്യത്തില്‍ മറികടന്നത്.

40 ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 2000 റണ്‍സ് കങ്കാരുക്കള്‍ക്കെതിരേ നേടിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സ് (44) ഡെയ്മണ്ട് ഹെയ്ന്‍സ് (54) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഓസീസിനെതിരേ 70 പന്തില്‍ 57 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കിയാണ് രോഹിത് മടങ്ങിയത്. ശിഖര്‍ ധവാന്‍ സെഞ്ചുറി നേടി.