SHARE

ശ്രീലങ്കയ്‌ക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കും. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതോടെയാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്നില്‍ കണ്ടാണ് വിരാടിന് വിശ്രമം നല്കിയത്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ താരം കളിക്കും. ജനുവരിയിലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ് കൗള്‍.

മൂന്നാം ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, വിജയ് ശങ്കര്‍.