SHARE

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം സിക്സ് അടിച്ചതിനുള്ള ലോകറെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക്. ദക്ഷിണാഫ്രിക്കയ്ക്കെിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ നാല് സിക്സ്ടങ്ങിയ സെഞ്ച്വറി നേട്ടത്തോടെയാണിത്.

ഇന്നത്തെ നാല് സിക്സുകൾ കൂടി ചേരുമ്പോൾ ഈ പരമ്പരയിൽ രോഹിതിന്റെ സിക്സുകളുടെ എണ്ണം പതിനേഴായി. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിം​ഗ്സിലുമായി 13 സിക്സുകൾ രോഹിത് നേടി. 15 സിക്സുകൾ ടെസ്റ്റ് പരമ്പരയിൽ അടിച്ച വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹിറ്റ്മയറിന്റെ റെക്കോർഡാണ് രോഹിത് പഴങ്കഥയാക്കിയത്. ബം​ഗ്ലാദേശിനെതിരെയായിരുന്നു ഹിറ്റ്മയറിന്റെ നേട്ടം

ഈ പരമ്പരയിൽ രോഹതിന്റെ മൂന്നാം സെഞ്ച്വറിയാണിത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിം​ഗ്സുകളിലും സെഞ്ച്വറി നേടിയിരുന്നു രോഹിത്. ഈ പരമ്പരയിലാണ് ആദ്യമായി രോഹിത് ടെസ്റ്റിൽ ഓപ്പണർ സ്ഥാനത്തേക്കെത്തിയത്.