SHARE

ഓസ്ട്രേലിയൻ പര്യടത്തിനുള്ള ടീമിൽ ഉൾപ്പെടാതിരുന്ന രോഹിത് ശർമയുടെ സാധ്യത ഇപ്പോഴും മങ്ങിയിട്ടില്ലെന്ന് സൂചന. നാളെ രോഹത്തിന്റെ പരുക്കിനെക്കുറിച്ച് വീണ്ടും പരിശോധന നടത്തും ഇതിനുശേഷമെ താരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു എന്നാണ് റിപ്പോർ‍ട്ടുകൾ.

രോഹിത്തിന്റെ കാലിന്റെ പിൻതുടഞരമ്പിനാണ് പരുക്കേറ്റിരിക്കുന്നത്. ഇത്തരത്തിലുള്ള പരുക്കുകൾ ഒരു കളിക്കാരന്റെ ഓട്ടത്തേയും മറ്റുമാണ് ബാധിക്കുന്നത്, ഓട്ടത്തിൽ പെട്ടന്ന് വേ​ഗതയെടുക്കുന്നതിലും വേ​ഗം കുറയ്ക്കുന്നതിനേയും ബാധിച്ചേക്കും, അതിനാൽ തന്നെ രോഹിത്തിന്റെ പരുക്ക് പൂർ‍ണമായും മാറിയോ ഇല്ലയോ എന്നത് വ്യക്തമായിട്ടേ ഒരു തീരുമാനമെടുക്കാനാകു, ഒരു ബി.സി.സി.ഐ ഉന്നതൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

നേരത്തെ പരുക്കേറ്റതിനെത്തുടർന്ന്, ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഉപനായകൻ കൂടിയായ രോഹിത്തിനെ ഒഴിവാക്കിയത് വലിയ വിവാദനമായിരുന്നു. എന്നാൽ പിന്നീട് രോഹിത് നെറ്റ്സിൽ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ കലിപ്പിലായി. രോ​ഹിത്തിനെ മനപ്പൂർവം ഒഴിവാക്കിയതാണോയെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചരുന്നു.