SHARE

പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതിന്റെ പേരില്‍ നിരന്തര വിമര്‍ശനങ്ങളേറ്റുവാങ്ങുന്ന റിഷഭ് പന്തിനെ പിന്തുണച്ച് രോഹിത് ശര്‍മ്മ. പന്തിന്റെ തെറ്റുകള്‍ മാത്രം കണ്ടുപിടിച്ച് വിമര്‍ശിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും എല്ലാവരും അദ്ദേഹത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ താരം കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നും രോഹിത് പറഞ്ഞു.

പന്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹം എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിന് അദ്ദേഹത്തെ അനുവദിക്കുകയാണ് വേണ്ടത്. പലപ്പോഴും അദ്ദേഹം ഗ്രൗണ്ടില്‍  നടപ്പിലാക്കുന്നത് മാനേജ്‌മെന്റ് തീരുമാനങ്ങളാണെന്നും രോഹിത് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗിലും ഒപ്പം കീപ്പിംഗിലും പന്തിന് തിളങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് താരത്തിനെതിരേയും സെലക്ടര്‍മാര്‍ക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ താത്ക്കാലിക നായകന്‍ രോഹിത് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.