SHARE

ഐപിഎല്ലിലെ തുടർച്ചയായ ആറു തോൽ‌വിയിൽ നിന്നും കരകയറാൻ മരണ പോരാട്ടത്തിനിറങ്ങിയ മുംബൈക്ക് മുകേഷ് ചൗധരി നൽകിയത് ഇരട്ട പ്രഹരം. റൺസ് എടുക്കും മുൻപ് ഓപ്പണർമാരായ രോഹിത് ശർമയേയും ഇഷാൻ കിഷനെയും ചൗധരി കൂടാരം കയറ്റി എറിഞ രണ്ടാം പന്തിൽ തന്നെ മിച്ചല്‍ സാന്‍റ്നറുടെ കൈകളില്‍ ക്യാച്ച് കൊടുത്താണ് റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ്മ പുറത്തായത്. ഐപിഎല്ലില്‍ 14ാം തവണെയാണ് രോഹിത് ശര്‍മ്മ പൂജ്യത്തിനു പുറത്തായത്

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ താരമായി ഇതോടെ മുംബൈ ക്യാപ്റ്റന്‍ മാറി. 13 ഡക്കുള്ള പീയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്ങ്, മന്‍ദീപ് സിങ്ങ്, പാര്‍ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരെയാണ് രോഹിത് ശര്‍മ്മ മറികടന്നത്. രോഹിത് ശര്‍മ്മയുടെ 2 ഡക്ക് ഡെക്കാന്‍ ചാര്‍ജേഴ്സ് ജേഴ്സിയിലും ബാക്കി 12 മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലുമാണ്.