SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് ഏറ്റുവാങ്ങി രോഹിത് ശര്‍മ്മ.  ഇന്ത്യ ആറു വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തില്‍ റണ്ണൊന്നുമടുക്കൊതെ പുറത്തായതോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം തവണ ഡക്കായി പുറത്താവുന്ന ഇന്ത്യന്‍ താരമായി രോഹിത് മാറി.

നാലു തവണയാണ് രോഹിത് ശര്‍മ്മ ടി20യില്‍ റണ്ണെടുക്കാതെ പുറത്തായിട്ടുള്ളത്. മൂന്നു തവണ വീതം തവണ റണ്ണെടുക്കാതെ പുറത്തായിട്ടുള്ള യൂസുഫ് പത്താനും ആശിഷ് നെഹ്‌റക്കുമൊപ്പമായിരുന്നു രോഹിത് ഇതുവരെ.

10 തവണ റണ്ണെടുക്കാതെ പുറത്തായിട്ടുള്ള ശ്രീലങ്കന്‍ താരം തിലകര്തനെ ദില്‍ഷനാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ഇംഗ്ലണ്ട് താരം ലൂക് റെറ്റ് 9 തവണയും കെവിന്‍ ഒബ്രയന്‍, ഉമര്‍ അക്മല്‍, ഷാഹിദ് അഫ്രിദി, കമ്രാന്‍ അക്മല്‍ തുടങ്ങിയവര്‍ 8 തവണയും അന്താരാഷ്ട്ര ടി20യില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായിട്ടുണ്ട്.

ഇന്തയ്ക്ക് വേണ്ടി 73 ടി20 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ്മ 1668 റണ്‍സെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ രണ്ടു സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും നേടിയ രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്. 25 ടെസ്റ്റ് മത്സരങ്ങളിലും 180 ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.