SHARE

ഓസ്‌ട്രേലിയക്കെതിരെ നാളെ നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ബെംഗളുരു ടി20യില്‍ കളത്തിലിറങ്ങിയാല്‍ 300ാമത്തെ ടി20 മത്സരം കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ മാറും.

എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. റെയ്‌ന 300 ടി20 മത്സരങ്ങളും ധോണി 301 ടി20 മത്സരങ്ങളുമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. 299 ടി20 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ്മ 7795 റണ്‍സാണ് നേടിയിട്ടുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടിയ 4 എണ്ണമുള്‍പ്പടെ 6 ടി20 സെ്ഞ്ചുറികളും ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ വിജയം മാത്രം ലക്ഷ്യമിട്ടാണ് നാളെ ബെംഗളുരുവില്‍ ഇറങ്ങുന്നത്. കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തിയ രോഹിത് ശര്‍മ്മ തന്റെ ചരിത്ര മത്സരത്തില്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.