SHARE

സമൂഹമാധ്യമങ്ങളിൽ തംര​ഗമാകുന്ന പോസ്റ്റുകൾ ഇടുന്ന ക്ലബുകളിലൊന്നാണ് ഇറ്റലിയിലെ എ.എസ്. റോമ. കനേഡിയൻ പോപ് താരം ഡ്രെയിക്കിനൊപ്പം ചിത്രമെടുക്കുന്നതിൽ നിന്ന് താരങ്ങളെ വിലക്കിയെന്നാണ് റോമ തമാശയായി ട്വീറ്റ് ചെയ്തത്. എന്നാൽ ഇങ്ങനെ ട്വീറ്റ് ചെയ്തതിന് പിന്നിൽ കൗതുകകരമായ കാരണമുണ്ട്

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായ കിക്കി ചാലഞ്ചിന് തുടക്കമിട്ടത് ഡ്രെയിക്കായിരുന്നു. ഇതോടെ ഡ്രെയിക്കും ഡ്രെയിക്കിന്റെ ആൽബങ്ങളും വൻ ഹിറ്റായി മാറി. എന്നാൽ ഫുട്ബോൾ താരങ്ങൾക്കിടയിൽ ഡ്രിയ്ക്ക് ഇപ്പോൾ ഒരു നല്ല നിമിത്തമല്ലാതായിരിക്കുകയാണ്. ഡ്രെയിക്കിനൊപ്പം ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ടീമുകൾ അവരുടെ തൊട്ടടുത്ത മത്സരത്തിൽ തോൽക്കുന്നതാണ് ഇപ്പോൾ പതിവ്

കഴിഞ്ഞ ദിവസം പി.എസ്.ജി.അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് തലേദിവസം പി.എസ്.ജി താരം ലായ്വിൻ കുർസാവ ഡ്രെയിക്കിനൊപ്പം ചിത്രമെടുത്ത് പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ എഫ്.ക.കപ്പിൽ വോൾവ്സിനോട് തോറ്റ് യുണൈറ്റ് പുറത്താകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പോൾ പോ​ഗ്ബയും ഡ്രെയിക്കിനൊപ്പം ചിത്രം പകർത്തിയിരുന്നു

ഡ്രെയിക്കിനൊപ്പം ചിത്രമെടുത്തതിന് ശേഷം നടന്ന മത്സരത്തിലാണ് സെർജിയോ അ​ഗ്യൂറോയുടെ മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തോട് തോറ്റത്. ഒപ്പം അ​ഗ്യൂറോ പെനാൽറ്റി പാഴാക്കിയിരുന്നു. ഡ്രെയിക്കിനൊപ്പം കറങ്ങിയശേഷം നടന്ന മത്സരത്തിലാണ് ജേഡൻ സാഞ്ചോയുടെ ‍ഡോർട്ട്മുണ്ട് ബയേണിനോട് അഞ്ച് ​ഗോളിന് തോറ്റത്.