SHARE

ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ലിവർപൂളും റോമയും ഏറ്റുമുട്ടിയപ്പോൾ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം ഈജിപത് താരം മുഹമ്മദ് സാലയായിരുന്നു, സീസൺ ആദ്യം റോമയിൽ നിന്നാണ് സാല ലിവർ‍പൂളിലെത്തിയത്. മികച്ച ഫോമിൽ കളിച്ചിട്ടും അന്ന് എന്തിനാണ് സാലയെ റോമ ഒഴിവാക്കിയതെന്നത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ അതിന് ഉത്തരം കിട്ടിയിരിക്കുകയാണ്.

റോമ സ്പോർട്ടിങ് ഡയറക്ടർ മോൻചിയാണ് ആ വിവരം പുറത്തുവിട്ടത്. യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ പാലിക്കുന്നതിനായി സാലയെ വിൽക്കാൻ നിർബന്ധിതനായെന്നാണ് മോൻചി പറയുന്നത്. കഴിഞ്ഞ ജൂൺ 30-ന് മുൻപ് സാലയെ വിൽക്കണമായിരുന്നു. ഞങ്ങൾക്ക് മുന്നിൽ മറ്റ് മാർ​ഗങ്ങളൊന്നുമില്ലായിരുന്നു. താൽപര്യത്തോടെയായിരുന്നില്ല സാലയെ ഒഴിവാക്കിയത്. യുവേഫ നിയമങ്ങൾ പാലിക്കാനായിരുന്നു അത്. യുവേഫ നിയമങ്ങൾ കാരണമാണ് ഞങ്ങൾക്ക് സാലയെ നഷ്ടമായത് മോൻചി പറയുന്നു.

42 ദശലക്ഷം യൂറോയ്ക്കാണ് സാലയെ ലിവർപൂൾ കൊത്തിയെടുത്തത്. സീസണിൽ മിന്നുന്ന പ്രകടനം തുടരുന്ന സാല ഇതുവരെ 43 ​ഗോളുകൾ അടിച്ചുകൂട്ടി. റോമയ്ക്കെതിരായ മത്സരത്തിൽ രണ്ട് ​ഗോളുൾ നേടിയ സാല രണ്ടെണ്ണത്തിന് വഴിയുമൊരുക്കി.