SHARE

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബെൽജിയൻ സൂപ്പർ താരം റൊമേലു ലുക്കാക്കു ഇനി ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാന്റെ താരം. ലുക്കാക്കു ഇന്ററിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അല്പം മുൻപാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. 80 മില്ല്യൺ തുക നൽകിയാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇന്റർ മിലാൻ സ്വന്തമാക്കിയത്.

ലുക്കാക്കു എത്തിയതോടെ അർജന്റൈൻ സൂപ്പർ താരം മൗറോ ഇക്കാർഡി ഇന്റർ വിടുമെന്ന് ഏകദേശം ഉറപ്പായി. രണ്ട് വർഷങ്ങൾ യുണൈറ്റഡ് ജേഴ്സിയിൽ കളിച്ചതിന് ശേഷമാണ് ലുക്കാക്കു ഇറ്റാലിയൻക്ലബ്ബിലെത്തുന്നത്. എവർട്ടണിൽ നിന്നായിരുന്നു ലുക്കാക്കു നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. മാഞ്ചസ്റ്റർ ടീമിനൊപ്പമുള്ള ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും രണ്ടാം സീസണിൽ താരം നിറം മങ്ങി. ഒലെ സോൾഷ്യർ ടീമിന്റെ പരിശീലകനായതോടെ മാഞ്ചസ്റ്ററിൽ ലുക്കാക്കുവിന് അവസരങ്ങളും കുറഞ്ഞിരുന്നു. അത് കൊണ്ടു തന്നെ യുണൈറ്റഡ് വിടാൻ ലുക്കാക്കുവും ആഗ്രഹിച്ചിരുന്നു.