SHARE

സൂപ്പർ ക്ലബായ ബാഴ്സലോണ വിളിച്ചാൽ പോകുമെന്ന തരത്തിലാണ് റൊണാൾഡ് കോമാന് ഇപ്പോൾ നെതർലൻഡ്സ് ദേശീയ ടീമുമായുള്ള കരാറിലെ ഉടമ്പടിയെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ കോമാൻ എപ്പോൾ വേണമെങ്കിലും ബാഴ്സയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ അതെല്ലാം തള്ളുകയാണിപ്പോൾ കോമാൻ

നൂറ് ശതമാനം ഉറപ്പിച്ചു പറയാനാകും താനിപ്പോൾ നെതർലൻഡസ് വിടുന്നില്ല എന്നാണ് കോമാൻ ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും അതിനുശേഷം മാത്രമെ മറ്റെന്ത് കാര്യത്തെക്കുറിച്ച് ആലോചിക്കുവെന്നും കോമാൻ കൂട്ടിച്ചേർത്തു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്സയുടെ മുൻ സൂപ്പർതാരമായിരുന്ന കോമാൻ ഇത് പറഞ്ഞത്.

അതേസമയം തന്നെ ബാഴ്സലോണ തന്റെ സ്വപ്ന ക്ലബാണെന്ന് കോമാൻ ആവർത്തിച്ചു. സീസണിൽ ഇതുവരെ മികച്ച് ഫോമിലേക്ക് ബാഴ്സ വന്നിട്ടില്ല. ഇതോടെ ഏണസ്റ്റോ വാൾവെർദേ പുറത്താകുമെന്നും പകരക്കാരനായി കോമാൻ എത്തിയേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്.