SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പരിശീലകനരീതികളേയും അടിമുടി ഉടച്ചുവാർത്ത് പരിശീലകൻ റൊണാൾഡോ കോമാൻ. കടുകട്ടിയായ പരിശീലനമുറകളാണ് കോമാന്റേതാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മറ്റ് യൂറോപ്യൻ പ്രധാന ക്ലബുകളുമായി താരതമ്യം ചെയ്യുമ്പോൾ ബാഴ്സയുടെ പരിശീലകനരീതികൾ അത്ര കടുപ്പമേറിയതായിരുന്നില്ല. കോമാന്റെ അഭിപ്രായത്തിൽ പരിശീലനത്തിലെ ഈ പ്രശ്നം, ടീമിന്റെ സമീപകാല യൂറോപ്യൻ പ്രകടനങ്ങളിലെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടുകട്ടിയായ പരിശീലകനമുറകൾ കോമാൻ ഏർപ്പാടാക്കിയത്. പല പരിശീലന സെഷനുകളുടേയും സമയദൈർഘ്യം കോമാൻ കൂട്ടുകയും ചെയ്തിട്ടുണ്ട്.

ദിവസവും രാവിലെ 9.30 ന് പരിശീലനം തുടങ്ങുമെന്ന് കോമാൻ ഉറപ്പാക്കാറുണ്ട്. വൈകിയെത്തുന്ന താരങ്ങൾക്ക് പരിശീലനം നഷ്ടമാകുമെന്ന് മാത്രമല്ല, അച്ചടക്ക നടപടികളും നേരിടേണ്ടിവരും. മുൻകാലങ്ങളിൽ കളിക്കാർ വൈകിയെത്തുന്നതിനാൽ പരിശീലനസെഷുകൾ റ​ദ്ദാക്കുന്ന പതിവുണ്ടായിരുന്ന ബാഴ്സയിൽ. ഇതും മാറ്റിയെടുക്കാനാണ് കോമാന്റെ തീരുമാനം.

പരിശീലനമുറയിലെ ഈ പട്ടാള ചിട്ട ബാഴ്സ താരങ്ങൾക്കും പുതിയ അനുഭവമാണെന്നാണ് സൂചന. അതിനാൽ തന്നെ സേർജെന്റ് കോമാൻ എന്നൊരു വിളിപ്പേരും ഡച്ച് പരിശീലകന് വീണെന്നാണ് സ്പാനിഷ് മാധ്യമ വാർത്തകൾ.