SHARE

യുവകരുത്തുമായി എത്തിയ ഇംഗ്ലണ്ടിനെ ലോകകപ്പ് സെമിഫൈനൽ വരെ എത്തിക്കുന്നതിൽ ജെസ്സെ ലിംഗാർഡ് എന്ന യുണൈറ്റഡ് താരവും വലിയ പങ്ക് വഹിച്ചിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി പുതിയ സീസൺ കളിക്കാനിറങ്ങുമ്പോൾ ബ്രസീൽ ഇതിഹാസതാരം റൊണാൾഡീഞ്ഞോ നൽകിയ ഉപദേശങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ലിംഗാർഡ്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് റൊണാൾഡീഞ്ഞോയുടെ ഉപദേശങ്ങൾ ലഭിച്ചതായി വ്യക്തമാക്കുന്നത്.  ബ്രസീൽ ഇതിഹാസവുമായുള്ള ഫോട്ടോക്ക് താഴെ “ഉപദേശങ്ങൾക്ക് നന്ദി ” എന്നാണ് ലിംഗാർഡ് കുറിച്ചിരിക്കുന്നത്.

Thanks For The Advice 👑 #goat @ronaldinho

A post shared by JLingz 🔱 (@jesselingard) on

എന്നാൽ എന്താണ് ആ ഉപദേശമെന്ന് വ്യക്തമല്ല. മൗറീഞ്ഞോയുടെ കീഴിൽ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ അത്ര മികച്ച പ്രകടനമല്ല യൂണൈറ്റഡിന്റേത്. പല താരങ്ങളും ലോകകപ്പിന് ശേഷം അവധി ആഘോഷങ്ങളിലാണ്. ഇതിനെതിരെ മൗറിഞ്ഞോ തന്നെ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ലിംഗാർഡും റാഷ്‌ഫോർഡും കൂടെ മടങ്ങിയെത്തുന്നതോടെ ടീം ഉണരുമെന്നാണ് കരുതുന്നത്. റയൽ മാൻഡ്രിഡിനെതിരെയാണ് യുണൈറ്റഡിന്റെ അവസാന ഐ സി സി മത്സരം. ഓഗസ്റ്റ് 10 ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ യുണൈറ്റഡ് ലെയ്സർ സിറ്റിയെ നേരിടും.