SHARE

ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന് പുറമെ ഇനി വരാനിരിക്കുന്ന യൂറോ കപ്പിലും കൂടി കളിച്ചേക്കുമെന്ന് സൂചന നൽകി വിഖ്യാതതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ​ദിവസം പോർച്ചു​ഗലിൽ നടന്ന പുരസ്കാരചടങ്ങിൽ സംസാരിക്കവെയാണ് റൊണാൾഡോ ഇത്തരമൊരു സൂചന നൽകിയത്.

കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ എനിക്കപ്പോഴും പ്രചോദനമുണ്ട്, എന്റെ ആ​ഗ്രഹങ്ങളും ശമിച്ചിട്ടില്ല, ഒട്ടേറെ മികച്ച യുവതാരങ്ങളുള്ള ഒരു ദേശീയ ടീമിന്റെ ഭാ​ഗമാണ് ഞാൻ, ഞങ്ങളുടെ ടീമിന്റെ ഭാവി സൂരക്ഷിതവുമാണ്, പക്ഷെ തീർച്ചയായും ഈ ലോകകപ്പിലും അടുത്ത യൂറോ കപ്പിലും ടീമിന്റെ ഭാ​ഗമാകാൻ എനിക്ക് ആ​ഗ്രഹമുണ്ട്, റൊണാൾഡോ പറഞ്ഞു.

2003 മുതൽ പോർച്ചു​ഗൽ ദേശീയ ടീമിന്റെ ഭാ​ഗമാണ് റൊണാൾഡോ. ഇതിനകം 189 മത്സരങ്ങളിൽ നിന്ന് 117 ​ഗോൾ റൊണാൾഡോ പോർച്ചു​ഗലിനായി നേടിയിട്ടുണ്ട്. ഇതുവരെ അഞ്ച് യൂറോ കപ്പിലും നാല് ലോകകപ്പിലും പോർച്ചു​ഗലിനായി റൊണാൾഡോ കളിച്ചു. 2016 യൂറോയിൽ പോർച്ചു​ഗലിനെ കിരീടത്തിലേക്ക് നയിച്ചതും റൊണാൾഡോയാണ്.