SHARE

ഇറ്റലിയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും. ഇറ്റാലിയൻ പത്രമായ ​ഗസെറ്റ ഡെല്ലോ സ്പോർട്ട് പുറത്തുവിട്ട കണക്ക് പ്രകാരമാണ് യുവന്റസ് താരമായ റൊണാൾഡോ തന്റെ കരിടം വീണ്ടും ഉറപ്പിച്ചത്.

31 ദശലക്ഷം യൂറോയാണ് യുവന്റസിൽ റൊണാൾഡോയ്ക്ക് ലഭിക്കുന്ന വാർഷിക പ്രതിഫലം. യുവന്റസിന്റെ തന്നെ ഡച്ച് കൗമാരതാരം മത്യസ് ഡി ലിറ്റാണ് പ്രതിഫലക്കണക്കിൽ രണ്ടാമത്. എട്ട് ദശലക്ഷം യൂറോയാണ് ഡി ലിറ്റിന് ലഭിക്കുന്ന വാർഷിക പ്രതിഫലം. ഡി ലിറ്റിന് ലഭിക്കുന്നതിൻെ നാലിരട്ടിയോളം അധികമാണ് റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. ഇന്റർ മിലാന്റെ ബെൽജിയൻ താരം റൊമേലു ലുക്കാക്കുവാണ് മൂന്നാം സ്ഥാനത്ത്. വർഷം ഏഴര ദശശക്ഷം യൂറോയാണ് പ്രതിഫലം.

പ്രതിഫലക്കണക്കിൽ ആദ്യ എട്ടിൽ ഏഴുപേരും യുവന്റസിൽ നിന്നാണ്. റൊണാൾഡോയ്ക്കും ഡി ലിറ്റിനും പുറമെ ​ഗോൺസാലോ ഹി​ഗ്വെയിൻ, പൗളോ ഡിബാല, ആരോൺ റാംസെ, അഡ്രിയാൻ റാബിയറ്റ്, മിറാലം പ്യാനിച്ച് തുടങ്ങിയവരാണ് ആദ്യ പത്തിലുള്ള യുവന്റസ് താരങ്ങൾ