SHARE

റഷ്യൻ ലോകകപ്പിന് ശേഷം നീണ്ട എട്ട് മാസങ്ങൾക്കൊടുവിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഇന്ന് ദേശീയ ടീമിൽ തിരിച്ചെത്തും. വെനസ്വേലയ്ക്കെതിരയാ സൗഹൃദ മത്സരത്തിലാണ് അർജന്റീനയ്ക്കായി മെസി ഇറങ്ങുക. റൊണാൾഡോയാകട്ടെ പോർച്ചു​ഗലിനായി യുക്രൈനെതിരായ യൂറോ കപ്പ് യോ​ഗ്യതാ മത്സരത്തിലും

ലോകകപ്പിൽ മെസിയുടേയും റൊണാൾഡോയുടേയും ടീമുകൾ പ്രീക്വാർട്ടറിൽ തോറ്റിരുന്നു. തുടർന്ന് മെസി ദേശീയ ടീമിൽ നിന്ന് സ്വയം ഒഴിവാകുകയായിരുന്നു. റൊണാൾഡോയും സ്വയം ഒഴിവായതെന്നാണ് വിശദീകരണം, എന്നാൽ അമേരിക്കൻ മോഡൽ ഉന്നയിച്ച പീഡന ആരോപണത്തെത്തുടർന്ന് പോർച്ചു​ഗീസ് ടീമിൽ നിന്ന് റൊണാൾഡോയെ ഒഴിവാക്കിയതാണന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

റൊണാൾഡോ ഇല്ലാതെ യുവേഫ നേഷൻസ് ലീ​ഗിൽ കളിച്ച പോർച്ചു​ഗൽ സെമി ഫൈനലിലെത്തിയിട്ടുണ്ട്. ലോകകപ്പിന് ശേഷം നടന്ന ആറ് അന്താരഷ്ട്ര മത്സരങ്ങൾ ഇരുവർക്കും നഷ്ടമായിട്ടുണ്ട്. ഇരുവരും ടീമിൽ തിരിച്ചെത്തുന്നതോടെ ടീമുകളുടെ പ്രകടനവും ഒന്നുകൂടെ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ