SHARE

യുവന്റസിനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ആശ്വസിക്കാം. ചാമ്പ്യന്‍സ് ലീഗില്‍ വലന്‍സിയയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട റോണോയ്ക്ക് ഒരു മത്സരത്തില്‍ പുറത്തിരുന്നാല്‍ മതി. റൊണാള്‍ഡോ നല്കിയ അപ്പീലിലാണ് വിധി. ഇതോടെ ദുര്‍ബലരായ യംഗ് ബോയ്‌സിനെതിരായ മത്സരത്തില്‍ മാത്രമേ പുറത്തിരിക്കേണ്ടി വരികയുള്ളു.

തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ കളിക്കാനുള്ള അവസരവും ഇതോടെ ഒരുങ്ങിയിരിക്കുകയാണ്. യുവന്റസിലേക്ക് മാറിയശേഷം റോണോ ആദ്യമായിട്ടാണ് ഓള്‍ഡ് ട്രാഫേഡിലേക്ക് തിരിച്ചെത്തുന്നത്. വലന്‍സിയയ്‌ക്കെതിരേ റഫറിയുടെ തെറ്റായ തീരുമാനമാണ് റോണോയുടെ മാര്‍ച്ചിംഗ് ഓര്‍ഡറില്‍ കലാശിച്ചത്.