SHARE

കഴിഞ്ഞ മാസം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കെത്തിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ടീമിന് വേണ്ടി തന്റെ ആദ്യ ഗോൾ സ്കോർ ചെയ്തു‌. എല്ലാ വർഷങ്ങളിലും നടക്കാറുള്ളത് പോലെ സീസണ് മുമ്പ് യുവന്റസിന്റെ എ ടീമും, യുവന്റസിന്റെ ബി ടീമും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു റോണോ, ഇറ്റലിയിൽ തന്റെ ഗോളടി ആരംഭിച്ചത്.

മത്സരം ആരംഭിച്ച് എട്ട് മിനുറ്റുകൾ എത്തുന്നതിന് മുന്നേയായിരുന്നു ആ ഗോൾ. മൈതാന മധ്യത്ത് നിന്ന് സഹതാരം ഫെഡെറിക്കോ ബെർബ്ബാർദേശായി നൽകിയ പന്തുമായി എതിർ ബോക്സിലേക്ക് കുതിച്ച റൊണാൾഡോ തന്റെ വലത് കാൽ കൊണ്ട് തൊടുത്ത തകർപ്പൻ ഷോട്ട് എതിർ വലയിൽ എത്തുകയായിരുന്നു.