SHARE

ക്രിസ്‌ററ്യാനോ റൊണാള്‍ഡോയും യുവന്റസ് പരിസീലകന്‍ സാരിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? ഇങ്ങനെ പോയാല്‍ അടുത്ത സീസണില്‍ താരം യുവന്റസില്‍ തന്നെയുണ്ടാകുമോ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍  അടുത്തയിടെയായി ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞയിടെ നടന്ന മത്സരങ്ങളില്‍ പരിശീലകന്‍ റൊണാള്‍ഡോയെ സബ്ബ് ചെയ്തതും ഇതിനെതിരെ റൊണാള്‍ഡോ രോഷം പ്രകടിപ്പിച്ചതുമൊക്കെ വാര്‍ത്തായയതിനു പിന്നാലെയാണ് ഇത്തരം ചോദ്യങ്ങളുയര്‍ന്നത്. സബ്ബ് ചെയ്യപ്പെട്ട ഒരു മത്സരത്തില്‍ കളി തീരും മുമ്പേ താരം സ്റ്റേഡിയം വിട്ടതും ഏറെ ചര്‍ച്ചായിരുന്നു.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി പറയുകയാണ് താരത്തിന്റെ ഏജന്റ് മെന്‍ഡസ് . റൊണാള്‍ഡോ യുവന്റസില്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും താരം ഇവിടെത്തന്നെ ഉണ്ടാകുമെന്നും പരിശീലകന്‍ സാരിയുമായി റൊണാള്‍ഡോയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അവര്‍ രണ്ടു പേരും നല്ല സൗഹൃദത്തിലാണെന്നും മെന്‍ഡസ് പറഞ്ഞു.