SHARE

പരിക്കിനെത്തുടർന്ന് പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി അവസാന സന്നാഹമത്സരം കളിച്ചില്ല. യുവന്റസിന്റെ തന്നെ റിസർവ് ടീമിനെതിരായ മത്സരത്തിൽ നിന്നാണ് റൊണാൾഡോ പിന്മാറിയത്.

ഇടത് കാലിന്റെ തുടയിലേറ്റ പരിക്കിനെത്തുടർന്നാണ് റൊണാൾഡോ മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പരിക്ക് പ്രശ്നമുള്ളതല്ലെന്ന് ക്ലബ് അധികൃതർ അറിയിച്ചു. എന്നാൽ സെരി എ സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രധാനതാരത്തിനേറ്റ പരിക്ക് ക്ലബിന് ആശങ്കയാകുന്നുണ്ട്. ഈ മാസം 24-ന് പാർമക്കെതിരെയാണ് യുവന്റസിന്റെ ആദ്യ സെരി എ മത്സരം

പ്രീ സീസണിൽ അത്ര ആവേശം നൽകുന്ന പ്രകടനമായിരുന്നില്ല യുവന്റസിന്റേത്. കരുത്തരായ ടോട്ടനം, അത്ലെറ്റിക്കോ മഡ്രിഡ് ടീമുകളോട് യുവന്റസ് തോറ്റിരുന്നു. പ്രധാന എതിരാളികളായ ഇന്റർ മിലാനെ തോൽപ്പിച്ചതാണ് ആകെ അവകാശപ്പെടാവുന്ന നേട്ടം. അതും ഷൂട്ടൗട്ടിലാണ്