SHARE

സിരി എയില്‍ യുവന്റസിന് വിജയം. ഉദിനെസെയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു വിജയം. റൊണാള്‍ഡോയുടെ ഇരട്ട ഗോളിലൂടെയാണ് യുവന്റസ് വിജയ വഴിയില്‍ തിരിച്ചെത്തിയത്. ആദ്യ പകുതിയില്‍ തന്നെയായിരുന്നു രണ്ടു ഗോളുകളും.

കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ 37-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും അടിച്ചു. ഹിഗ്വയിന്‍ ഒരുക്കിയ അവസരമാണ് റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചത്. 45-ാം മിനിറ്റില്‍ ബനൂച്ചിയും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ തന്നെ 3-0 ലീഡിലുടെ യുവന്റസ് കളിയില്‍ വ്യക്തമായ ആധിപത്യം നേടി.

രണ്ടാം പകുതിയുടെ അധികസമയത്തിന്റെ നാലാം മിനിട്ടിലായിരുന്നു ഉദിനെസോയ്ക്കു വേണ്ടി പുസറ്റോ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ 39 പോയിന്റുള്ള യുവന്റസ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. 39 പോയിന്റാണുള്ളതെങ്കിലും ഇന്റര്‍ മിലാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.