SHARE

മുൻ സീസണുകളെ അപേക്ഷിച്ച് ഇക്കുറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ കുറവായിരുന്നു. യുവന്റസിലേക്ക് റൊണാൾഡോ പോകുന്നു എന്ന റിപ്പോർട്ടുകൾ കേട്ടുതുടങ്ങിയപ്പോൾ പലരും വിശ്വാസിച്ചില്ല. എന്നാൽ ഇന്നലെ രാത്രിയോടെ, ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായി.

യുവന്റസിലെത്തിയ റൊണാൾഡോയെ കാത്തിരിക്കുന്ന വെല്ലുവിളി മുൻ ക്ലബായ റയൽ മഡ്രിഡിനെതിരായ മത്സരമാണ്. ഓ​ഗ്സ്റ്റ് നാലിന് യുവന്റസും റയൽ മഡ്രിഡും തമ്മിൽ മത്സരം നടക്കുന്നുണ്ട്. അന്ന് റൊണാൾഡോ കളിക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ജൂലൈ 20-ന് ആരംഭിക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാ​ഗമായിട്ടാണ് പോരാട്ടം. ജൂലൈ 25 യുവന്റസ് ബയേൺ മ്യൂണിക്കിനേയും, 28-ന് പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയേയും നേരിടും. തുടർന്ന് യു.എസിലെ എം.എൽ.എസ് ഓൾ സ്റ്റാർ ടീമുമായും യുവന്റസിന് കളിയുണ്ട്.

ഇതിന് ശേഷമാണ് റയലിനെതിരായ മത്സരം. യു.എസിലെ മെരിലാൻഡിലാണ് മത്സരം. കഴിഞ്ഞ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിന് ശേഷം യുവന്റസും റയലും ഏറ്റുമുട്ടുന്ന ആദ്യ മത്സരമായിരിക്കും ഇത്. ഒമ്പത് വർഷത്തെ മഡ്രിഡ് സേവനം അവസാനിപ്പിച്ചാണ് റൊണാൾഡോ ടൂറിനിലേക്ക് കുടിയേറുന്നത്. ഇതിഹാസങ്ങൾ പലരും പയറ്റിത്തെളിഞ്ഞ ക്ലബാണ് യുവന്റസ്. കരിയറിന്റെ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കവേയാണ് റൊണാൾഡോയുടെ കൂടുമാറ്റം.