SHARE

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ പോരാട്ടത്തിൽ അയാക്സിനെതിരെ യുവന്റസിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങും. ഇന്ന് ടീമം​ഗങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങിയ റൊണാൾഡോ, തുടർന്ന് ക്ലബിനൊപ്പം നെതർലൻഡിസിലേക്ക് പോകും

യുറോ കപ്പ് യോ​ഗ്യതാ മത്സരത്തിൽ സെർബിയക്കെതിരെ കളിച്ചപ്പോൾ റൊണാൾഡോയ്ക്ക് പരിക്കേറ്റിരുന്നു. കാലിന്റെ പിൻതുടഞരമ്പിനായിരുന്നു പരിക്ക്. തുടർന്ന് വിശ്രമത്തിലായിരുന്ന റൊണാൾഡോയ്ക്ക് അയാക്സിനെതിരായ ആദ്യ പാദം നഷ്ടമായേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. യുവന്റസ് പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രിയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു

എന്നാൽ എല്ലാ ആശങ്കകളും അസ്ഥാനത്താക്കി റൊണാൾ‍ഡോ ശാരീരികക്ഷമത വീണ്ടെടുക്കുകയായിരുന്നു. അതേസമയം റൊണാൾഡോ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റൻ ജോർജ്യോ കില്ലിയേനി, മധ്യനിരതാരം എമ്റെ ചാൻ എന്നിവർ കളിക്കുമോയെന്ന കാര്യം സംശയമാണ്. ഇരുവരും പരിശീലനം ഇടയ്ക്ക് അവസാനിപ്പിച്ചിരുന്നു