SHARE

കോർണർ ഫ്ലാ​ഗിനടുത്തേക്ക് ഓടിയെത്തി ഉയർന്നുചാടി ലാൻഡ് ചെയ്ത് ഇരുകൈയ്യുകളും താഴേക്ക് വിടർത്തിയുള്ള നിൽപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം തെന്നെ വിഖ്യാതമായ ​ഗോൾ ആഘോഷമാണ്. ”സീീീ” എന്ന് വിശേഷിപ്പിക്കുന്ന ഈ ആ​ഘോഷം ഇന്ന് പലരും അനുകരിക്കാൻ ശ്രമിക്കാറുണ്ട്. ക്രിക്കറ്റ് മത്സരത്തിൽ പോലും കളിക്കാർ ”സീീീ” കടമെടുത്തിട്ടുണ്ട്.

ഈ ​ഗോൾ ആഘോഷം റൊണാൾഡോ പ്രത്യേക തയ്യാറാക്കിയതാണോ എന്ന് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുകയാണിപ്പോൾ പോർച്ചു​ഗീസ് സൂപ്പർതാരം. സ്വാഭവികമായി സംഭവിച്ചുപോയ ഒരു ആഘോഷശൈലിയാണിതെന്നാണ് റൊണാൾഡോ പറയുന്നത്. സോക്കർ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.

2013-ൽ റയൽ മഡ്രിഡിൽ കളിക്കുമ്പോഴാണ് ഈ ​ഗോളാഘോഷം ആദ്യം നടത്തിയത്. ചെൽസിക്കെതിരെ അമേരിക്കയിൽ നടന്ന ഒരു മത്സരത്തിലാണ് ​ഗോൾ നേടിയ ശേഷം ഇതവതരിപ്പിച്ചത്. എങ്ങനയോ സംഭവിച്ചുപോയതാണിത്, എന്നാൽ ഞാൻ അതാസ്വദിച്ചു. ആരാധകരും ആസ്വദിച്ചതായി മനസിലായി. പിന്നീടിത് തുടർന്ന് പോരുകയായിരുന്നു, റൊണാൾഡോ പറഞ്ഞു