SHARE

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസിയേയും താരതമ്യം ചെയ്യുന്നത് ഫുട്ബോളിൽ എപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ്. ഇരുവരും പരസ്പരം പറയുന്ന പ്രതികരണങ്ങളാണെങ്കിൽ പിന്നെ ബാക്കി കാര്യം അലോചിക്കാനില്ല. അത്തരത്തിൽ പ്രധാനപ്പെട്ട ഒരു പ്രതികരണമാണിന്ന് റൊണാൾഡോ നടത്തിയത്.

മെസിയുമായുള്ള താരതമ്യത്തെക്കുറിച്ച് റൊണാൾഡോ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഞാനും മെസിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്നാൽ, ഞാൻ പല ക്ലബുകളിൽ കളിക്കുകയും വെവ്വേറെ ക്ലബുകൾക്കൊപ്പം ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടുകയും ചെയ്തിട്ടുണ്ട്, റൊണാൾഡോ പറഞ്ഞു. ഇം​ഗ്ലീഷ് സ്പോർട്സ് വീഡിയോ സ്ട്രീമിങ് സൈറ്റായ ഡസൻ തയ്യാറാക്കുന്ന ഡോക്യുമെന്ററിക്കായി സംസാരിക്കവെയാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്

കരിയറിലുടനീളം ബാഴ്സയ്ക്കായി മാത്രമാണ് മെസി കളിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് സൂചിപ്പിച്ചാണ് റൊണാൾഡോ ഇത്തരത്തിലൊരു പ്രതികരണം നൽകിയത്. റയൽ മഡ്രിഡിനൊപ്പം നാല് ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടിയ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും ഒരിക്കൽ യറോപ്യൻ കരീടം ചൂടിയിട്ടുണ്ട്