എഴുതി തള്ളിയവര്‍ക്കും വിമര്‍ശന ശരങ്ങളെറിഞ്ഞവര്ക്കും സബ്ബ് ചെയ്തവര്‍ക്കും മുഖമടച്ചുള്ള മറുപടിയുമായി റോണോ. ക്രിസ്ററ്യാനോ റോണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ യൂറോക്കപ്പ് യോഗ്യതാ മത്സരത്തില്‍ ലിത്വാനിയായിക്കെതിരെ പോര്‍ച്ചുഗല്‍ ഗോള്‍ മഴ പെയ്യിച്ചു. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് ലിത്വാനിയായെ പോര്‍ച്ചുഗല്‍ തകര്‍ത്തത്.
കളിയുടെ ഏഴാം മിനിട്ടില്‍ പെനാല്‍റ്റി ഗോളാക്കിയായിരുന്നു തുടക്കം. 22-ാം മിനിട്ടില്‍ ഒരു ലോങ് റേഞ്ച് ലക്ഷ്യത്തിലെത്തിച്ചു. 65-ാം മിനിട്ടിലാണ് മൂന്നാം ഗോള്‍ പിറന്നത്. പിസി, പസിയെന്സ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.
യുവന്റസിന്റെ അവസാന രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ സബ്ബ് ചെയ്യപ്പെട്ടിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിട നല്‍കുകയും ചെയ്തിരുന്നു. തന്റെ കരിയറിലെ 55-ാം ഹാട്രിക്കാണ് താരം നേടിയത്. ഇതോടെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി റൊണാള്‍ഡോ നേടിയിട്ടുള്ള ഗോളുകളുടെ എണ്ണം 98 ആയി.