SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോ ഓരോ ​ഗോൾ അടിക്കുമ്പോഴും ഏതെങ്കിലുമൊരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയോ തിരത്തപ്പെടുകയോ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം യൂറോ യോ​ഗ്യതാ റൗണ്ടിൽ ലിത്വാനിയക്കെതിരെ ​ഗോൾ നേടിയതോടെ ഒരു പിടി നേട്ടങ്ങൾ റൊണാൾഡോ സ്വന്തമാക്കിയിരുന്നു.

ലിത്വാനിയക്കെതിരെ ആദ്യമായാണ് റൊണാൾഡോ ​ഗോൾ നേടുന്നത്. ഇതോടെ ക്ലബ്- അന്താരാഷ്ട്ര കരിയറിൽ ഇതുവരെ റൊണാൾഡോ വലകുലുക്കിയ ടീമുകളുടെ എണ്ണം 150 ആയി. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം കണക്കുകളടക്കം റിപ്പോർട്ട് ചെയ്ത്. 2002-ൽ പോർച്ചു​ഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബനായാണ് റൊണാൾഡോ സീനിയർ കരിയറിലെ ആദ്യ ​ഗോൾ നേടിയത്. പോർച്ചു​ഗീസ് ലീ​ഗിലെ മൊറൈറെൻസിനെതിരെ ഇരട്ട​ഗോളായിരുന്നു റൊണാൾഡോയുടെ സംഭാവന.

പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും, അവിടുന്ന് റയൽ മഡ്രിഡിലേക്ക്, ഒടുവിലിതാ യുവന്റസിലേക്കും എത്തിയപ്പോൾ റൊണാൾഡോയുടെ ​ഗോൾവേട്ട തുടരുകയാണ്. ക്ലബ് തലത്തിൽ സ്പാനിഷ് ടീം സെവിയ്യയാണ് റൊണാൾഡോയുടെ ഇഷ്ട എതിരാളി ഇതുവരെ 27 തവണ സെവിയ്യയുടെ വലകുലുക്കിയത്. അത്ലെറ്റിക്കോ മഡ്രിഡിനെതിരെ 25 ​ഗോളുകളും നേടി

അന്താരാഷ്ട്ര മത്സരങ്ങളിൽ സ്വീഡൻ, അൻഡോറ, അർമീനിയ, ലാത്വിയ എന്നിവരെയാണ് റൊണാൾഡോ ഏറ്റവുമധികം ശിക്ഷിച്ചത്. ഇതുവരെ അഞ്ച് ​ഗോൾ വീതം ഇവർക്കെതിരെ നേടി റൊണാൾഡോ