SHARE

അടുത്തകാലത്തായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ​ഗോളുകളെക്കുറിച്ചുള്ള പരിഹാസം കൂടുകയാണ്. ലോക്ക്ഡൗണിന് ശേഷം ​ഗോൾവേട്ട നടത്തിയ റൊണാൾഡോയുടെ ​ഗോളുകളിലേറെയും പെനാൽറ്റിയിലൂടെയായിരുന്നു എന്നതാണ് ഇതിന് കാരണം.

പെനാൾഡോ എന്ന് റൊണാൾഡോയെ പരിഹസിക്കുന്നുണ്ട് ഒരുപാട് പേർ. അപ്പോഴോക്കെ ആത്മവിശ്വാസത്തോടെ പെനാൽറ്റി ​ഗോളിലെത്തിക്കുന്നതും മികവാണെന്ന് തിരിച്ചടിക്കും റൊണാൾഡോ ആരാധകർ. തർക്കങ്ങൾ തുടരുമ്പോഴും 21-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം പെനാൽറ്റി ​ഗോളാക്കിയ താരം റൊണാൾഡോയാണെന്നതാണ് വസ്തുത.

-Advertisement-

2000-ന് ശേഷം യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ കളിക്കുന്ന താരങ്ങളിൽ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി നേടിയ പെനാൽറ്റി ​ഗോളുകളുടെ കണക്ക് പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റാണ് തയ്യാറാക്കിയത്. അമ്പത് താരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇത് പ്രകാരമാണ് 114 തവണ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ ഒന്നമനായത്.

രണ്ടാം സ്ഥാനത്ത് ഇറ്റാലിയൻ താരം ഫ്രാൻസിസ്കോ ടോട്ടിയും അർജന്റൈൻ താരം ലയണൽ മെസിയുമാണ്. ഇരുവരും 75 തവണയാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ളവരേക്കാൾ 39 പെനാൽറ്റി അധികം വലയിലെത്തിച്ചിട്ടുണ്ട് റൊണാൾഡോ. അതിനാൽ തന്നെ ഈ റെക്കോർഡ് ഉടനെയൊന്നും ആർക്കും മറികടക്കാൻ സാധിച്ചേക്കില്ല.

പെനാൽറ്റ് ​ഗോളുകളിൽ നാലാം സ്ഥാനത്ത് സ്ലാറ്റൻ ഇബ്രാഹിമോവിച്ചാണ്. 64 തവണയാണ് ഇബ്ര പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. 50 തവണ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഇം​ഗ്ലീഷ് താരവും ഇപ്പോൾ ചെൽസി പരിശീലകനുമായി ഫ്രങ്ക് ലാംപാർഡാണ് അഞ്ചാം സ്ഥാനത്ത്.