SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവായതായി റിപ്പോർട്ടുകൾ. സ്പാനിഷ് പത്രമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബാഴ്സലോണയ്ക്കെതിരെ നടക്കുന്ന ചാമ്പ്യൻസ ലീ​ഗ് പോരാട്ടം യുവന്റസ് താരമായ റൊണാൾഡോയ്ക്ക് നഷ്ടമാകും.

ഇക്കഴിഞ്ഞ ഒക്ടോബർ 13-ന് പോർച്ചു​ഗൽ ദേശീയ ടീമിനൊപ്പമുണ്ടായിരുന്നപ്പോഴാണ് റൊണാൾഡോയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ടീം വിട്ട താരം ഇറ്റലിയിൽ മടങ്ങിയെത്തി. ഈ യാത്ര വിവാദമായിരുന്നെങ്കിലും ഇറ്റലിയിലെ ടൂറിനിലുള്ള വീട്ടിൽ ക്വാറന്റീനിലായിരുന്നുതാരം. യുവേറം നിയമപ്രകാരം കോവിഡ് പോസിറ്റീവായ താരം, ഒരു മത്സരത്തിന് ഏഴ് ദിവസം മുമ്പ് നെ​ഗറ്റീവായിരിക്കണം എന്നുണ്ട്. ഈയാഴ്ച നടത്തുന്ന പരിശോധനയിൽ ഫലം നെ​ഗറ്റീവാകുമെന്നാണ് റൊണാൾഡോ കരുതപ്പെട്ടിരുന്നത്. എന്നാലിപ്പോൾ താരത്തിന് വീണ്ടും ഫലം പോസിറ്റീവായെന്നാണ് വാർത്തകൾ.

അടുത്ത ബുധനാഴ്ചയാണ് യുവന്റസും ബാഴ്സയും തമ്മിലുള്ള ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് മത്സരം. യുവന്റസിന്റെ മൈതാനത്താണ് ഇത് നടക്കുന്നത്. റൊണാൾഡോയ്ക്ക് ഈ മത്സരം കളിക്കാനാകത്തിനാൽ ലയണൽ മെസിയുമായുള്ള കൊമ്പുകോർക്കലിന് ഡിസംബർ ഒമ്പത് വരെ കാത്തിരിക്കേണ്ടി വരും. അന്ന് ബാഴ്സയുടെ മൈതാനത്താണ് മത്സരം.