SHARE

റയല്‍ മഡ്രിഡിന് ആവശ്യം വരുന്ന നേരത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ വിശ്വരൂപം പുറത്തെടുക്കുമെന്ന് മുന്‍ സഹതാരം സാബി അലോണ്‍സോ. ലാ ലിഗയില്‍ മോശം ഫോമിന്റെ പേരില്‍ റൊണാള്‍ഡോ പഴിക്കേള്‍ക്കുന്നതിനിടെയാണ് ലോകകപ്പ് ജേതാവ് കൂടിയായ അലോണ്‍സോയുടെ പിന്തുണ.

ടീമിന് ആവശ്യമുണ്ടെന്ന് മനസിലാകുന്ന നേരത്ത് റൊണാള്‍ഡോയുടെ സേവനമുണ്ടാകും, ആ കാര്യത്തില്‍ യാതോരുവിധ സംശയവുമില്ല. കഴിഞ്ഞ സീസണില്‍ അവസാനമത്സരങ്ങളിലെ റൊണാള്‍ഡോയുടെ പ്രകടനം ശ്രദ്ധിച്ചാല്‍ അത് മനസിലാകും, അലോണ്‍സോ പറഞ്ഞു.

ലാ ലിഗയില്‍ നിലവില്‍ ഒന്നാമതുള്ള ബാഴ്‌സലോണയേക്കാള്‍ പത്ത് പോയിന്റ് പിന്നിലാണ് റയല്‍. അതേക്കുറിച്ച് അലോണ്‍സോ പറഞ്ഞതിങ്ങനെ, ലാ ലിഗയിലെ കിരീടപ്പോരാട്ടം അവസാനിച്ചിട്ടില്ല. സീസണ്‍ അവസാനിക്കാന്‍ ഇനിയും സമയമുണ്ട്. പോയിന്റ് പട്ടിക എപ്പോള്‍ വേണമെങ്കിലും മാറാം.

ഇപ്പോള്‍ പോയിന്റ് നിലയിലെ വ്യത്യാസം വളരെ വലുതാണ്.എന്നാല്‍ ബാഴ്‌സയ്ക്ക് മുന്നിലുള്ളത് കടുത്ത മത്സരങ്ങളാണ്. അവര്‍ ഇനി സാന്റിയാഗോ ബെര്‍ണബ്യുവിലേക്കും വരേണ്ടിയിരിക്കുന്നു, അലോണ്‍സോ പറഞ്ഞു.