SHARE

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ അയ്കാസിനെതിരായ പോരാട്ടത്തിൽ യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കും. പരിക്കിൽ നിന്ന് റൊണാൾഡോ മോചിതനായതോടെയാണിത്. ഏപ്രിൽ പത്തിനാണ് ആദ്യപാദ ക്വാർട്ടർ പോരാട്ടം

യൂറോ കപ്പ് യോ​ഗ്യതാ മത്സരത്തിൽ സെർബിയക്കെതിരെ കളിക്കുമ്പോഴാണ് പോർച്ചു​ഗീസ് നായകൻ കൂടിയായ റൊണാൾഡോയ്ക്ക് പരിക്കേറ്റത്. കാലിന്റെ പിൻതുടഞരമ്പിനാണ് പരിക്കേറ്റത്. പരിക്കിൽ നിന്ന് മോചിതനാകാൻ രണ്ടാഴ്ചയിലേറെ വേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇതോടെ റൊണാൾഡോ അയാക്സിനെതിരെ കളിച്ചേക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നു. യുവന്റസ് പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രിയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു

എന്നാൽ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ റൊണാൾഡോ പരിക്കിൽ നിന്ന് മോചിതനായെത്തിയോടെ യുവന്റസ് ആശ്വാസത്തിലാണ്. അതേസമയം ശനിയാഴ്ച എ.സി.മിലാനെതിരായ സെരി എ മത്സരത്തിൽ റൊണാൾഡോ കളിക്കാൻ സാധ്യതയില്ല. വീണ്ടുമൊരു പരിക്കേറ്റാൽ അയാക്സിനെതിരായ രണ്ട് പാദ മത്സരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാലാണിത്.