SHARE

പോർച്ചു​ഗലിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടസ്ഥാനത്തിലാണ് റൊണാൾഡോ വീണ്ടും മികച്ച താരമായത്. ഇത് പത്താം തവണയാണ് റൊണാൾഡോയെ തേടി പുരസ്കാരമെത്തുന്നത്.

കടുത്ത മത്സരത്തിനൊടുവിൽ കൗമാരതാരം ജാവോ ഫെലിക്സ്, മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ, സ്പോർട്ടിങ് ലിസ്ബൻ താരം ബ്രൂണോ ഫെർണാണ്ടസ് എന്നിവരെ പിന്തള്ളിയാണ് റൊണാൾഡോ ഇക്കുറിയും ജേതാവായത്. ലിസ്ബനിൽ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരപ്രഖ്യാപനം. 2007-ലാണ് ആദ്യമായി റൊണാൾഡോ പുരസ്കാരം സ്വന്തമാക്കുന്നത്. തുടർന്ന് ഇതുവരെ രണ്ട് തവണ മാത്രമാണ് റൊണാൾഡോയ്ക്ക് ഈ പുര്സകാരം നഷ്ടമായത്.

മികച്ച ടീമായി ബെൻഫിക്കയെ തിരഞ്ഞെടുത്തു. മികച്ച വനിതാ ടീമും ബെൻഫിക്കയുടേത് തന്നെ. മികച്ച വനിതാ താരമായി ജെസീക്ക സിൽവ തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് ക്ലബ് ലിയോണിന്റെ താരമാണ് ജെസീക്ക