SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ മികച്ച താരമെന്ന തർക്കത്തിൽ നിലപാട് വ്യക്തമാക്കി സൂപ്പർതാരം വെയിൻ റൂണി. സൺഡേ ടൈംസ് പത്രത്തിൽ എഴുതിയ കോളത്തിലാണ് റൂണി ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഫുട്ബോൾ കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ്. എങ്കിലും ഇവരിൽ ഞാൻ മെസിക്കൊപ്പമാണ്, റൊണാൾഡോയോട് അടുത്ത സൗഹൃദമുണ്ടെങ്കിൽ കൂടി, റൂണി എഴുതി. സ്വാഭാവിക മികവാണ് റൊണാ‍ഡോയ്ക്ക് മേൽ മെസിയെ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് റൂണി പറയുന്നത്.

-Advertisement-

ഏറ്റവും കരുത്തോടെ ഷൂട്ട് ചെയ്ത് മെസി ​ഗോൾ നേടുന്നത് കണ്ടതായി എനിക്ക് ഓർമയില്ല, ചുമ്മാതെയങ് ​ഗോളിലേക്ക് തട്ടിവിടുന്നതേ കാണാൻ സാധിക്കു, അത്ര അനായാസമാണ് മെസിയുടെ രീതി. പെനാൽറ്റി ബോക്സിനുള്ളിൽ ഒരു കൊലയാളിയാണ് റൊണാൾഡോ, നിർദയമായി എതിരാളികളെ തകർക്കും, എന്നാൽ മെസി വെറുതെയങ് കൊല്ലുകയല്ല അതിനുമുമ്പ് എതിരാളികളെ ആവശ്യത്തിന് ഉപദ്രവിക്കുകയും ചെയ്യും, റൂണി തമാശയുടെ മേമ്പൊടിയോടെ പറയുന്നു.