SHARE

സൂപ്പർതാരം വെയ്ൻ റൂണി ഇം​ഗ്ലീഷ് ഫുട്ബോളിലേക്ക് തിരിച്ചെത്തി. മുൻനിശ്ചയിച്ച പ്രകാരം രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടിയുടെ പ്ലെയർ-കോച്ച് സ്ഥാനത്തേക്കാണ് ഇം​ഗ്ലീഷ് സ്ട്രൈക്കറുടെ വരവ്.

കഴിഞ്ഞ ഒന്നര വർഷത്തോളമായി അമേരിക്കൻ ക്ലബ് ഡി.സി യുണൈറ്റഡിന്റെ താരമായിരുന്നു റൂണി. ഇക്കഴിഞ്ഞ ​ഓ​ഗസ്റ്റിലാണ് റൂണിയെ കളിക്കാരനായും പരിശീലകനായും തിരികെ കൊണ്ടുവരാൻ ഡെർബി കരാറിലെത്തിയത്. ഇത് പ്രകാരം അമേരിക്കയിലെ സീസൺ കഴിഞ്ഞതോട റൂണി ഇം​ഗ്ലണ്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം ഡെർബിക്കൊപ്പം ചേരുകയും ചെയ്തു.

ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെതിരായ അടുത്ത ലീ​ഗ് മത്സരത്തിൽ റൂണി ഡെർബിപരിശീലകസംഘത്തിലുണ്ടാകും. കളിക്കാരനായി കൂടിയാണ് എത്തുന്നതെങ്കിലും കരാർ പ്രകാരം ജനുവരി മുതൽ മാത്രമെ റൂണിക്ക് ക്ലബിനായി കളിക്കാനാകു.