SHARE

ഇം​ഗ്ലീഷ് ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് ​ഗംഭീരമാക്കി സൂപ്പർ താരം വെയിൻ റൂണി. രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡെർബി കൗണ്ടിയുടെ താരമായി ഇം​ഗ്ലണ്ടിൽ തിരിച്ചെത്തിയ റൂണി ആദ്യ മത്സരത്തിൽ തന്നെ ​ടീമിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി.

ബാൺസ്ലിക്കെതിരായ മത്സരത്തിലാണ് ഒരിടവേളയ്ക്ക് ശേഷം റൂണി ഇം​ഗണ്ടിൽ കളിക്കുന്നത്. ഡെർബിയുടെ പ്ലേയർ കോച്ച് റോളിൽ എത്തിയതാണെങ്കിലും, തൽക്കാലം പരിശീലകറോളിൽ റൂണി ഇല്ല. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ ക്യാപ്റ്റൻ ആംബാൻഡും റൂണിക്ക് ലഭിച്ചു. പതിവിന് വിപരീതമായി മധ്യനിരയിലാണ് കളിച്ചതെങ്കിലും ടീമിന്റെ പ്രകടനത്തിൽ റൂണി നിർണായകമായി. മത്സരം ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഡെർബി ജയിച്ചു

മത്സരത്തിൽ ഒരു ​ഗോളിന് വഴിയൊരുക്കിയാണ് റൂണി തിരിച്ചുവരവ് അവിസ്മരണീയമാക്കിയത്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ജാക്ക് മാരിയറ്റ് നേടിയ ​ഗോളിനായിരുന്നു റൂണി അസിസ്റ്റ് ചെയ്തത്.