SHARE

കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച 3 ബോളർമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി ന്യൂസിലൻഡ് ഇതിഹാസ താരം റോസ് ടെയ്ലർ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ടെയ്ലർ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഏറ്റവുമധികം കഷ്ടപ്പെടുത്തിയ ബോളർമാരായി ടെയ്ലർ ചൂണ്ടിക്കാട്ടുന്നത് ശ്രീലങ്കൻ ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരൻ, ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ ഡെയിൽ സ്റ്റെയിൻ എന്നിവരെയാണ്. മുരളിയേയും മലിംഗയേയും നേരിടാൻ ബുദ്ധിമുട്ടിയിരുന്നതിന് കാരണം അവരുടെ വ്യത്യസ്ത രീതിയിലുള്ള ബോളിംഗ് ആക്ഷനായിരുന്നുവെന്ന് ടെയ്ലർ പറയുന്നു‌. അതേ സമയം ബോളിംഗിലെ വേഗതയും, കാഴ്ച വെക്കുന്ന സ്ഥിരതയുമാണ് സ്റ്റെയിനെതിരെ ബാറ്റ് ചെയ്യുമ്പോൾ ബുദ്ധിമുട്ടിച്ചിരുന്നതെന്നാണ് ടെയ്ലറിന്റെ പക്ഷം.